സ്വിസ് വാച്ചിനും ചൈനീസ് വ്യാജന്‍; കമ്പനിക്ക് പോയത് കോടികള്‍

സ്വിസ് വാച്ച്,ചൈനീസ് വ്യാജന്‍,ജനീവ
ജനീവ| VISHNU.NL| Last Modified വെള്ളി, 27 ജൂണ്‍ 2014 (11:14 IST)
ലോകത്ത് എന്തിന്റെയൊക്കെ ഡ്യൂപ്ലിക്കേറ്റ് ഇറക്കാമെന്ന് ചിന്തിക്കുന്ന ചൈനക്കാരേ കൊണ്ട് തോറ്റുപോയ കമ്പനിയാണ് സ്വിറ്റ്സര്‍ലാംഡിലെ സ്വിസ്‌ വാച്ച്‌ ഇന്‍ഡസ്ട്രി ഓര്‍ഗനൈസേഷന്‍(എഫ്‌എച്ച്‌എസ്‌). കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത് നശിപ്പിച്ച വ്യാജന്മാരുടെ എണ്ണം കേട്ട് കമ്പനി മുതലാളി ബോധം കെട്ട് വീണില്ലെന്നു മാത്രം.

പത്തുലക്ഷം വ്യാജ കമ്പനി വാച്ചുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായ പിടികൂടിയതെന്ന് കമ്പനി അറിയിച്ചു. പിടികൂടിയ വ്യാജന്മാരെല്ലാം ചൈനക്കാരാണ്. ടൂറിസ്റ്റ്‌ കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ്‌ വ്യാജന്‍മാരുടെ വില്‍പ്പന നടക്കുന്നത്‌. വ്യാജന്‍മാര്‍മൂലം സ്വിസ്‌ വാച്ച്‌ കമ്പനികള്‍ക്ക്‌ പ്രതിവര്‍ഷം 800 ദശലക്ഷം സ്വിസ്‌ ഫ്രാങ്കാണ്‌ നഷ്ടമാകുന്നത്‌.

ലോകത്തെ എല്ലാ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും ഇത്തരത്തില്‍ വ്യാജന്‍മാരെ വാങ്ങാന്‍ കഴിയും. അതാത്‌ പ്രദേശങ്ങളിലെ പ്രാദേശിക ഭരകൂടങ്ങളുടെയും സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികളുടെയും മറ്റും സഹായത്താലാണ്‌ വ്യാജന്‍മാരെ കണ്ടെടുത്തതെന്ന്‌ എഫ്‌എച്ച്‌എസ്‌ പറയുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :