മുംബൈ|
Last Modified വെള്ളി, 29 മെയ് 2015 (18:01 IST)
ജോലിക്കാരനാല്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ നഴ്‌സ് അരുണ ഷാന്‍ബാഗ് (68) കഴിഞ്ഞ മെയ് 18 ആം തിയതിയാണ് മരണമടഞ്ഞത്. പട്ടിയെ കെട്ടുന്ന ചങ്ങലകൊണ്ടു കഴുത്തിനു കുരുക്കിട്ടതിന് ശേഷം അരുണയെ ക്രൂരമായി ബലാത്സംഗം ചെയ്ത സോഹന്‍ലാല്‍ ഭര്‍ദ വാല്മീകി എന്ന അറ്റന്‍ഡറെ കേസില്‍ തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചിരുന്നു.
എന്നാല്‍
1980 റിലീസായതിന് ശേഷം വാല്മീകിയെപ്പറ്റിയാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. എന്നല്‍ ഇയാള്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശ് ഗാസിയബാദിലെ പര്‍പ്പ എന്ന ഗ്രാമത്തിലുണ്ടെന്നും ഇയാള്‍ ഇപ്പോള്‍ ഒരു കൂലിവേലക്കാരനാണെന്നുമാണ് ചില മറാത്തി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് അന്നത്തെ സംഭവങ്ങള്‍ ഓര്‍മ്മയില്ലെന്നാണ് വാര്‍ത്തകള്‍.
അരുണയുടെ മരണത്തേത്തുടര്‍ന്ന് സംഭവത്തില്‍ വാല്മീകിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനാകുമോ എന്ന് പരിശോധിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു.
എന്നാല്‍ ന്യുമോണിയ മൂലം മരിക്കാനിടയായതിനാല്‍ കേസില്‍ കൂടുതല്‍ നിയമനടപടിക്ക് സാധ്യതയില്ലെന്നാണ് മുംബൈയ് ജോയിന്റ് പൊലീസ് കമ്മീഷണര്‍ ദേവന്‍ ഭാരതി പറയുന്നത്. അതേസമയം നിയമോപദേശം തേടിയതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
1973 നവംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം അരുണ ഷാന്‍ബൗഗ് ജോലിയില്‍ പ്രവേശിക്കുന്നതിനുവേണ്ടി വേഷം മാറുന്നതിനിടയില്‍ ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്തിരുന്ന വാല്മീകി
ഇവരെ കടന്നാക്രമിക്കുകയായിരുന്നു. പട്ടിയെ കെട്ടുന്ന ചങ്ങലകൊണ്ടു കഴുത്തിനു കുരുക്കിട്ടതിന് ശേഷമാണ് അരുണയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇതിന്റെ ഫലമായി തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ച് അബോധാവസ്ഥയിലായ അരുണയുടെ സംരക്ഷണ ചുമതല കെ ഇ എം. ആശുപത്രിയും അവിടത്തെ ജോലിക്കാരും ഏറ്റെടുക്കുകയായിരുന്നു.
അരുണയുടെ ജീവിതത്തെക്കുറിച്ച് 'അരുണയുടെ കഥ' എന്ന പേരില്‍ എഴുത്തുകാരി പിങ്കി വിറാനി പുസ്തകം പുറത്തിറക്കിയിരുന്നു. അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിങ്കി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍
2011 മാര്‍ച്ച് ഏഴിന് കോടതി അത് നിരസിച്ചു. അതേസമയം മരുന്നുകള്‍ ക്രമേണ കുറച്ച് രോഗിയെ ശാന്തമായി മരിക്കുന്നതിനുള്ള രീതി (പാസീവ് യൂത്തനേഷ്യ) അവലംബിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.