ചെന്നൈ|
jibin|
Last Modified വെള്ളി, 29 മെയ് 2015 (15:52 IST)
തമിഴ്‌നാട് മുഖ്യമന്ത്രി
ജെ ജയലളിത ആർകെ നഗറിൽ നിന്നു നിയമസഭയിലേയ്ക്ക് മൽസരിക്കും. അടുത്ത മാസം 27നാണ് ഉപതെരഞ്ഞെടുപ്പ്. ഉത്തര ചെന്നൈയിലെ രാധാകൃഷ്ണൻ നഗർ എന്ന ആർകെ നഗർ മണ്ഡലത്തിലെ എഐഡിഎംകെ എംഎൽഎയായിരുന്ന പി.വെട്രിവേൽ ജയയ്ക്കു വേണ്ടി രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, ഡിഎംകെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ല എന്ന തീരുമാനത്തിലാണ്.
ഡിഎംകെ കളത്തില്‍നിന്ന് പിന്‍വലിഞ്ഞതോടെ ജയലളിതയ്ക്ക് മണ്ഡലത്തില്‍ കാര്യമായ എതിര്‍പ്പൊന്നുമുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പിഎംകെ., കോണ്‍ഗ്രസ്, ബിജെപി, ടിഎംസി, എംഡിഎംകെ എന്നീ കക്ഷികള്‍ മത്സരിക്കാനുള്ള സാധ്യത കുറവാണ്. ശ്രീരംഗത്തു നിന്നുള്ള എംഎൽഎയായിരുന്നു ജയലളിത. അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ജയയ്ക്ക് എംഎൽഎ സ്ഥാനം നഷ്ടമായത്. തുടർന്ന് അവിടെ നടത്തിയ ഉപതെരഞ്ഞെടുപ്പിൽ എഐഡിഎംകെ വിജയിച്ചിരുന്നു.