ഒറ്റപെട്ട സംഭവങ്ങ‌ളെ ഇന്ത്യയിൽ ഉണ്ടാകുന്നുള്ളു, അസഹിഷ്ണുത മാധ്യമ പ്രചാരണമെന്ന് അരുൺ ജെയ്റ്റ്ലി

ഒറ്റപെട്ട സംഭവങ്ങ‌ളെ ഇന്ത്യയിൽ ഉണ്ടാകുന്നുള്ളു, അസഹിഷ്ണുത മാധ്യമ പ്രചാരണമെന്ന് അരുൺ ജെയ്റ്റ്ലി

aparna shaji| Last Modified ശനി, 16 ഏപ്രില്‍ 2016 (15:05 IST)
ഇന്ത്യയിൽ അസഹിഷ്ണുത ഇല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി രംഗത്ത്. ശരിയല്ലാത്ത കാര്യങ്ങ‌ൾ ഇന്ത്യയിലെ ചില സ്ഥലങ്ങ‌ളിൽ നടക്കുന്നുണ്ടെങ്കിലും അത് അസഹിഷ്ണുതയുടെ തെളിവല്ലെന്നും ഒറ്റപ്പെട്ട സംഭവം മാത്രമാണതെന്നും അദ്ദേഹം പ്രസ്താവിച്ചു.

ചില രാഷ്‌ട്രീയ നേതാക്കളുടെ അറിവോടെ അവർ കൂടി പങ്കാളിയാകുന്ന ചില നിയമവിരുദ്ധമായ പ്രഖ്യാപനങ്ങ‌ളും പരാമർശങ്ങ‌ളും ഒഴുവാക്കിയാൽ സഹിഷ്ണുതയുള്ള രാജ്യമാണ്. ഇതൊന്നും അസഹിഷ്ണുതയുടെ തെളിവല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016 സ്പ്രിങ് ഉച്ചകോടിയ്ക്കായി അമേരിക്കയിലെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യമറിയിച്ചത്.

ബി ജെ പി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ ഉണ്ടായ ന്യൂനപക്ഷ- ദളിത് വിരുദ്ധ സംഭവങ്ങ‌ൾ മോശപ്പെട്ടതാണെങ്കിലും ഇതുപോലൊരു സംഭവം ഇന്ത്യയിൽ അപൂർവമാണെന്നും അദ്ദേഹം വ്യക്തമാക്കി. അസഹിഷ്ണുത മാധ്യമ പ്രചരണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
നേരത്തേ ചലച്ചിത്രകാരൻ ശ്യാം ബെനഗൽ, ഹാമിദ് അൻസാരി തുടങ്ങി പ്രമുഖർ അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :