സച്ചിനെ വേണ്ടാതായോ ?; ഡിവില്ലിയേഴ്‌സാണ് ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍- കോഹ്‌ലി

ക്രീസിലെത്തിയാല്‍ പന്തുകളെ അതിര്‍ത്തി കടത്തുന്ന അടിപൊളി ബാറ്റ്‌സ്‌മാനാണെന്ന് ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ് , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , സച്ചിന്‍ , ടീം ഇന്ത്യ
ബംഗലൂരു| jibin| Last Modified ശനി, 16 ഏപ്രില്‍ 2016 (13:06 IST)
ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കരുത്തും റോയല്‍ ചലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് താരവുമായ എബി ഡിവില്ലിയേഴ്‌സിനെ പ്രശംസിച്ച് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി. ഏത് സമ്മര്‍ദ്ദഘട്ടത്തെയും തരിപ്പണമാക്കുന്ന എബി ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. അദ്ദേഹത്തിന്റെ മികവാണ് ഈ വിശേഷണത്തിന് കാരണമായതെന്നും കോഹ്‌ലി പറഞ്ഞു.

ക്രീസിലെത്തിയാല്‍ ഏത് പന്തുകളെയും അതിര്‍ത്തി കടത്താന്‍ കഴിവുള്ള അടിപൊളി ബാറ്റ്‌സ്‌മാനാണെന്ന് ഡിവില്ലിയേഴ്‌സ്. സമ്മര്‍ദ്ദങ്ങള്‍ അതിവേഗം അതിജീവിച്ച് തകര്‍പ്പന്‍ പ്രകടനം നടത്തുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് മികച്ചതാണ്. അദ്ദേഹത്തിനൊപ്പം
വന്‍ കൂട്ടുക്കെട്ടുകള്‍ പടുത്തുയര്‍ത്താന്‍ നേരത്തെയും കഴിഞ്ഞിട്ടുണ്ട്. ഇതിനാലാണ് ഡിവില്ലിയേഴ്‌സ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആകുന്നതെന്ന് കോഹ്‌ലി പറഞ്ഞു.

ഐപിഎല്ലില്‍ സണ്‍റൈസറിനെതിരെ 14.3 ഓവറില്‍ 157 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് ഉയര്‍ത്തിയതിന് ശേഷമാണ് എബിഡിയെ തലമുറയിലെ ഏറ്റവും മികച്ച താരമെന്ന് കോഹ്ലി വിശേഷിപ്പിച്ചത്. നേരത്തെയും ഇരുവരും വന്‍ സ്‌കോറുകള്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :