ശിവസേന നാശം വിതയ്‌ക്കാതെ സംയമനം പാലിക്കണം: ജയ്റ്റ്ലി

 അരുണ്‍ ജയ്റ്റ്ലി , ശിവസേന , കരി ഓയില്‍ പ്രയോഗം , അമിത് ഷാ
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (13:27 IST)
ശിവസേനയ്‌ക്കെതിരെ ഒളിയമ്പുമായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്ത്. രാജ്യത്ത് നടപ്പാക്കുന്ന
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പരിഷ്കൃത സമൂഹത്തിനു നിരക്കുന്നതല്ല. ശാന്തിയും സംയമനവും പാലിക്കണം.
ഗുണകരമായ ചർച്ചകള്‍ നടത്തി സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കുകയാണ് വേണ്ടത്. അല്ലാതെ നാശം ഉണ്ടാക്കുകയല്ലെന്നും ധനകാര്യമന്ത്രി പറഞ്ഞു.

ശരിക്കുവേണ്ടി നില കൊള്ളുന്നവര്‍ക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരില്ല. എന്നാല്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവർ വിമർശനങ്ങൾ ഏറ്റുവാങ്ങുക തന്നെ ചെയ്യും. കരി ഓയില്‍ പ്രയോഗങ്ങളും വര്‍ഗീയ ആക്രമണങ്ങളും ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ക്കു നിരക്കുന്നതല്ല. കരി ഓയില്‍ ഒഴിക്കുക എന്നത് ഇന്ത്യയുടെ പാരമ്പര്യമല്ലെന്നും ജയ്റ്റ്ലി പറഞ്ഞു.

ചിലര്‍ക്ക് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമാണ്. ഇത്തരം കാര്യങ്ങളും മറ്റു ചിലര്‍ക്ക് മത ചേരിതിരിവും വേറെ ചിലര്‍ക്ക് കാഷ്മീര്‍ വിഷയങ്ങളുമാണ് മുഖ്യമാണ്. പരസ്പരം ആക്രമിക്കുന്നത് ജനാധിപത്യത്തിന്റെ വിശ്വാസ്യത തകർക്കും. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയോടുള്ള വിശ്വസ്തത ഇല്ലാതാക്കുമെന്നതില്‍ സംശയമില്ല.

ഇന്ത്യ പോലൊരു വലിയ രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. എന്നാൽ ഇവ പുറത്തുപറയുന്നതിന് ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്. രണ്ടോ മൂന്നോ പേര്‍ നടത്തുന്ന മോശം പ്രവര്‍ത്തനങ്ങളിലെ എതിര്‍പ്പ് പാർട്ടിയുടെ അധ്യക്ഷൻ അമിത് ഷാ അവരുമായി പങ്കുവെച്ചിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തന്റെ അഭിപ്രായം വ്യക്തമാക്കുകയും ചെയ്‌തതായും
ജയ്റ്റ്ലി പറഞ്ഞു. ബിജെപിയിൽ ആരും തന്നെ നാശത്തിന്റെ വക്താക്കളാകുന്നുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :