നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി

നോട്ടു അസാധുവാക്കല്‍ പിന്‍വലിക്കില്ലെന്ന് ജെയ്‌റ്റ്‌ലി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (19:07 IST)
രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കില്ല. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ല. നോട്ടുകള്‍ അസാധുവാക്കിയ നടപടി സര്‍ക്കാരിന്റെ ശുദ്ധീകരണ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം മൂന്നു ദിവസത്തിനകം പിന്‍വലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആവശ്യപ്പെട്ടിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :