നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ബിജെപി നേട്ടം കൊയ്യുമോ ?; മോദിയെ പോലും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!

നോട്ട് അസാധുവാക്കിയതോടെ ഉത്തര്‍പ്രദേശ് ബിജെപിയുടെ ശവപ്പറമ്പാകുമോ ?; ഞെട്ടിപ്പിക്കുന്ന രാഷ്​​ട്രീയ നിരീക്ഷണങ്ങള്‍ പുറത്ത്!

  not banned , Uttar Pradesh election , narendra modi , BJP , congress , mayavathi , mamatha , നരേന്ദ്ര മോദി , നോട്ട് അസാധുവാക്കല്‍ , അരവിന്ദ് കെജ്‌രിവാള്‍, ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പ്
ലക്​നൗ| jibin| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (16:41 IST)
നോട്ടുകള്‍ അസാധുവാക്കിയ നടപടി കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നതില്‍ സംശയമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തുന്നുണ്ടെങ്കിലും സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ തടുക്കാന്‍ സാധിക്കുന്നില്ല. ജനരോക്ഷം ആളിക്കത്തിയതോടെ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്ക് പല വിട്ടു വീഴ്‌ചകളും ചെയ്യേണ്ടിയും വന്നു.

മമത ബാനര്‍ജിയും അരവിന്ദ് കെജ്‌രിവാളും കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന പോര് തുടങ്ങിവച്ചു. എന്‍ഡിഎയുടെ ഘടകക്ഷിയായ ശിവസേനയും മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞു കഴിഞ്ഞു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും സംയുക്‍തമായി കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്‌തു.

എന്നാല്‍ നോട്ട് നിരോധനം ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്നാണ് രാഷ്​​ട്രീയ നിരീക്ഷർ പറയുന്നത്​. കള്ളപ്പണത്തിന്റെയും ഭീകരതയുടെയും പേരില്‍ നടപ്പാക്കിയ തീരുമാനം ബിജെപിക്ക് ഗുണകരമാകുമെന്നും മറ്റു പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ്​
പ്രചാരണം എട്ടാം തിയതിയോടെ പ്രതിസന്ധിയിലായി കഴിഞ്ഞുവെന്നും പറയുന്നു.

പണം പിൻവലിച്ച തീരുമാനം പുറത്തു വന്നതോടു കൂടി പല രാഷ്​ട്രീയ പാർട്ടികളുടെയും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ്​
പ്രചാരണം പ്രതിസന്ധിയിലായി കഴിഞ്ഞു. ചെറിയ റാലികൾ മാത്ര​മേ ഇനി ​നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഉത്തർപ്രദേശിലെ മുതിർന്ന ​കോൺഗ്രസ്​ നേതാവ്​ പ്രദീപ്​ മാത്തുർ പ്രതികരിച്ചു​. ഇതേ അഭിപ്രായമാണ് മറ്റുള്ളവര്‍ക്കുമുള്ളത്.

വൻകിട റാലികൾ പരമാവധി കുറച്ച്​ ഗൃഹസന്ദർശനം ഉൾപ്പടെയുള്ള പ്രചരണ രീതികൾക്ക്​ പ്രാധാന്യം നൽകാനാണ് മായവതിയും തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 1000ത്തോളം പാർട്ടി പ്രവർത്തകരുടെ സംഘത്തിനും ബഹുജൻ സമാജ്​ വാദി രൂപം നൽകിയിട്ടുണ്ട്​.

2019ൽ ​​ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പുള്ള ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പ്​ നരേന്ദ്ര മോദിക്കും ബിജെപിക്കും ​ നിർണായകമാണ്​. ഉത്തർപ്രദേശിലെ രാഷ്​​ട്രീയ പാർട്ടികൾക്കെല്ലാം വൻതോതിൽ ഫണ്ട്​ ലഭിക്കുന്നത്​ കോർപ്പറേറ്റുകളിൽ നിന്നാണ്​. നോട്ടുകൾ പിൻവലിച്ചതോടു ഇവരുടെ കൈയിലും മതിയായ പണം ഇല്ലാതായി. ഇത് ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു
തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. കാഞ്ചിയാറില്‍ പതിനാലുകാരനായ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!
ഉപഭോക്താക്കളോട് KYC രേഖകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്ന് ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം
തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും
ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ ...