നോട്ട് നിരോധനത്തില്‍ രാജ്യത്ത് ഇതുവരെ 47 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്

നോട്ട് നിരോധനത്തില്‍ ഇതുവരെ മരിച്ചത് 47 പേര്‍

ന്യൂഡല്‍ഹി| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (17:46 IST)
രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ട് എട്ടു ദിവസം പിന്നിടുമ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മരിച്ചത് 47 പേര്‍. ദേശീയമാധ്യമങ്ങള്‍ വഴി പുറത്തുവന്ന കണക്കുകളാണ് ഇത്.

അതേസമയം, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളുടെ എണ്ണം ഇതിന്റെ ഇരട്ടി വരുമെന്നാണ് കരുതുന്നത്. വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ ആധാരമാക്കി ഒരു ഓണ്‍ലൈന്‍ മാധ്യമം ആണ് ഈ പട്ടിക തയ്യാറാക്കിയത്.

പണത്തിനായി കാത്തു നില്‍ക്കുന്ന നീണ്ട ക്യൂകളില്‍ കുഴഞ്ഞുവീണാണ് മിക്കവരുടെയും മരണം. മരിച്ചവരില്‍ ഭൂരിഭാഗവും വൃദ്ധന്മാരാണ്. വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്ത സംഭവവും ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :