അനുബന്ധ വാര്‍ത്തകള്‍
- അമേരിക്ക നാടുകടത്തിയത് കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ബന്ധിച്ചാണെന്ന് ഇന്ത്യക്കാരന്; ആരോപണം തള്ളിപ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
- പ്രയാഗ്രാജിലേക്ക് പോകുന്നവരുടെ തിരക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം, അൻപതിലേറെ പേർക്ക് പരുക്ക്
- ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി
- ഇത് ഞങ്ങള്‍ക്ക് അപമാനം; അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില് ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍
- സാമ്പത്തിക വർഷാന്ത്യം മാർച്ച് 31ന് റംസാൻ അവധിയില്ല, ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആർബിഐ
അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു
അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയ രണ്ട് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. പാട്യാല ജില്ലയിലെ രാജ്പുരിയില്‍ നിന്നുള്ള യുവാക്കളാണ് ഇവര്‍. 116 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് പ്രതികള്‍ ഇറങ്ങുമ്പോള്‍ പോലീസ് വിമാനത്താവളത്തില്‍ ഇവരെ കാത്തുനില്ക്കുകയായിരുന്നു.
സന്ദീപ് സിംഗ്, പ്രദീപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. അമൃത്സര്‍ വിമാനത്താവളത്തിലെത്തിയ അനധികൃത കുടിയേറ്റക്കാരില്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ടവര്‍ ഉണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. 2023 ജൂണിലാണ് ഇവര്‍ക്കെതിരെ കൊലപാതക കുറ്റം പോലീസ് ചുമത്തിയത്.