സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഫാര്‍മസി കോളേജുകളിലെ ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) മൂന്നാംഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുളള താത്കാലിക സ്ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ 'B.Pharm (LE)2024- Candidate Portal'-എന്ന ലിങ്കില്‍ നിന്നും പ്രൊവിഷണല്‍ അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്.
താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് സാധുവായ പരാതികള്‍ ഉളള പക്ഷം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയില്‍ ([email protected]) മുഖേന പരാതികള്‍ ഫെബ്രുവരി 16 വൈകിട്ട് 5 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.