ശ്രീനു എസ്|
Last Updated:
ഞായര്‍, 8 നവംബര്‍ 2020 (17:31 IST)
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി. ഇന്നുരാവിലെയായിരുന്നു സംഭവം. അലിബാഗ് മുന്‍സിപ്പല്‍ സ്‌കൂളിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നതിനിടയ്ക്കാണ് അര്‍ണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.
കഴിഞ്ഞ ബുധാനാഴ്ച രാവിലെയോടെ വിട്ടില്‍നിന്നും ബലം പ്രയോഗിച്ചാണ് അര്‍ണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍ക്കിടെക്ട് ആന്‍വി നായിക് അത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു അറസ്റ്റ്. 2018ല്‍ അലിബാഗ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തീരിയ്ക്കുന്നത്.