1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid vaccine news

കൊവിഡ് വാക്‌സിന്‍ എല്ലാവരിലുമെത്താന്‍ 2022 ആകും; വാക്‌സിനേഷന്‍ കൊണ്ടുമാത്രം കൊവിഡിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് എയിംസ്

Covid
കൊവിഡ് വാക്‌സിന്‍ എല്ലാവരിലുമെത്താന്‍ 2022 എങ്കിലും ആകുമെന്ന് എയിംസ്. കൂടാതെ വാക്‌സിനേഷന്‍ കൊണ്ടുമാത്രം കൊവിഡിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കൂടാതെ ആദ്യത്തെ വാക്‌സിനേക്കാള്‍ മികച്ച വാക്‌സിന്‍ പിന്നാലെ വന്നാല്‍ അതും ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
 
മതിയായ സൂചികളും സിറിഞ്ചുകളും ലഭ്യമാക്കുന്നതിനും രാജ്യത്തെ എല്ലായിടത്തും വാക്‌സിന്‍ എത്തിക്കുന്നതും വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുവര്‍ഷമെടുക്കുമെന്നാണ് കൊവിഡ് നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് അംഗം കൂടിയായ ഗുലേറിയ പറയുന്നത്.
അടുത്ത ലേഖനം
മലപ്പുറത്ത് അമ്മയും മൂന്ന് ആണ്‍കുട്ടികളും മരിച്ച നിലയില്‍