അനുബന്ധ വാര്‍ത്തകള്‍
- മ്യാന്മാറില് സൈന്യം പ്രതിപക്ഷ ശക്തികേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 100ഓളം പേര്‍ കൊല്ലപ്പെട്ടു
- ജമ്മുകശ്മീരില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഭൂമിവാങ്ങിയത് കശ്മീരികളല്ലാത്ത 185 ഇന്ത്യക്കാര്‍
- ജമ്മു കാശ്മീരില്‍ 250 കോടിയുടെ ഷോപ്പിംഗ് മാളിന് ഗവര്‍ണര്‍ തറക്കല്ലിട്ടു; ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കള്‍
- നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി
- ജമ്മു കാശ്മീരില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി
ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ചത്തീസ്ഗഢിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് വിരുദ്ധ ഓപറേഷനില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. അനാര്‍പുര്‍ റോഡില്‍ ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു.
സുരക്ഷാ സേനയ്ക്കു നേരെ ആക്രമണം നടത്തുമെന്ന് കഴിഞ്ഞയാഴ്ച നക്സലുകളുടെ ഭീഷണി സന്ദേശം എത്തിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മാവോയിസ്റ്റ് വേട്ടയ്ക്ക് എത്തിയ സംഘമാണ് ദുരന്തത്തിന് ഇരയായത്.