നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 ജനുവരി 2023 (16:04 IST)
നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പരസ്പരം കലഹിക്കുന്നതിനു പകരം സമാധാനവും വികസനവും ആണ് വേണ്ടതെന്നും യുദ്ധത്തില്‍ നിന്നും പാകിസ്ഥാന്‍ പാഠം പഠിച്ചു എന്നും അദ്ദേഹം പറഞ്ഞു. ദുബായ് ആസ്ഥാനമായുള്ള അല്‍ അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയും പാക്കിസ്ഥാനും അയല്‍ രാജ്യങ്ങള്‍ ആണെന്നും എക്കാലവും അടുത്തടുത്ത് കഴിയേണ്ടവരാണെന്നും കാശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :