പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു; ജനുവരിക്കുശേഷം വധിച്ചത് 87ലധികം ഭീകരരെ

ശ്രീനു എസ്| Last Modified ശനി, 31 ജൂലൈ 2021 (12:34 IST)
പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയിലെ ഡച്ചിഗാം വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്ന കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. ജമ്മുകശ്മീര്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജനുവരിക്കു ശേഷം സൈന്യം വധിച്ചത് 87 ഓളം ഭീകരരെയാണ്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് വിവരം ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :