കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു

ശ്രീനു എസ്| Last Modified വെള്ളി, 30 ജൂലൈ 2021 (17:36 IST)
കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിനിയായ മാനസയെന്ന 24കാരിയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംഭവം നടക്കുന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് മാനസ. ഇവിടെയെത്തിയാണ് പ്രതിയായ രാഗിന്‍ എന്ന യുവാവ് വെടിവച്ചത്. ഇയാളും കണ്ണൂര്‍ സ്വദേശിയാണ്.

പെണ്‍കുട്ടിയെ ബലമായി മാറ്റിനിര്‍ത്തിയാണ് വെടിയുതിര്‍ത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മുന്‍വൈരാഗ്യമാണ് കൊലക്കുപിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവര്‍ തമ്മില്‍ പ്രണയിതാക്കളായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :