മാധ്യമങ്ങള്‍ പറഞ്ഞത് കള്ളം? ആറന്മുളയില്‍ വിമാനമിറങ്ങില്ല, നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (13:23 IST)
ആറന്മുളയിലെ നിർദ്ദിഷ്ട വിമാനത്താവളത്തിന്‌ കേന്ദ്ര സർക്കാർ അനുമതി നൽകി യിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍.
വിമാനത്താവളത്തിന്‌ കേന്ദ്രം അനുമതി നല്‍കി എന്ന നിലയിൽ മാധ്യമങ്ങളിൽ വാർത്ത തുടർച്ചയായി വരുന്ന സാഹചര്യത്തിലാണ്‌ മന്ത്രി കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കൂടിയാലോചന സമിതിയെയാണ്‌ ജാവദേക്കര്‍ നിലപാട് അറിയിച്ചത്. സംസ്ഥാനത്ത് നിന്നുള്ള എം.പി.മാരെയും ജാവദേക്കര്‍ നിലപാട് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിനോട് കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടില്ലെന്നും ഇത് വേണമെങ്കില്‍ പരസ്യമായി പ്രഖ്യാപിക്കാന്‍ മടിയില്ലെന്നും ജാവ്ദേക്കര്‍ പറഞ്ഞു.

വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ല എന്നും അദ്ദേഹം തീര്‍ത്ത് പറഞ്ഞു. സി പി ഐയുടെ സി എന്‍ ജയദേവനാണ് സമിതിയില്‍ ആറന്മുള വിമാനത്താവള വിഷയം ഉന്നയിച്ചത്. അതിനുള്ള മറുപടിയാണ് ജാവ്ദേക്കര്‍ നല്‍കിയത്. പിന്നീറ്റ് സംസ്ഥാനത്തു നിന്നുള്ള എ സമ്പത്ത്, പി കെ ബിജു, ജോയ്സ് ജോര്‍ജ് തുടങ്ങിയ എം പിമാര്‍ മന്ത്രിയെ കണ്ടപ്പോഴും ഇതേ നിലപാടാണ് ജാവ്ദേക്കര്‍ അറിയിച്ചത്.

ആറന്മുളയില്‍ പാരിസ്ഥികാനുമതി നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ സമിതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മുന്‍‌നിര പാരിസ്ഥിതി പഠന സമിതിയായ എസ്‌ജി‌എസ് ആയിരിക്കും പഠനം നടത്തുക. പഠനത്തിന് അനുമതി നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മാറ്റമാണെന്ന് മാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തില്‍ തുടക്കം മുതലെ വിമാനത്താവളത്തിന് എതിരായി നിലയുറപ്പിച്ച സംഘപരിവാര്‍ പ്രതിരോധത്തിലായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :