8,975 എന്‍ജിഒകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (12:31 IST)

കഴിഞ്ഞ മൂന്നു വര്‍ഷമായി വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കാതിരുന്ന
8,975 എന്‍ജിഒകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.
വിദേശ സഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ രജിസ്ട്രേഷനാണു റദ്ദാക്കിയത്. ആആഭ്യന്തര മന്ത്രാലയത്തിന്റേതാണു തീരുമാനം.

നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും എന്‍ ജി ഓ കള്‍ കണക്കുകള്‍ സമര്‍പ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം ഇവരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാത്തതിനാലാണു ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.ഈ എന്‍ജിഒകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :