ഫത്‌വ: പ്രതികരണവുമായി എ ആര്‍ റഹ്മാന്‍ രംഗത്ത്

മുംബൈ| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (14:24 IST)
മജീദ് മജീദിയുടെ മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചതിന്
തനിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച തീരുമാനത്തിന് മറുപടിയുമായി സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ .

മജീദ് മജീദിയുടെ ചിത്രത്തിന് സംവിധാനം നിര്‍വഹിച്ചത് ആരേയും അധിക്ഷേപിക്കാനല്ലെന്നും ഉത്തമ വിശ്വാസത്തോടെയാണ് തീരുമാനം എടുത്തതെന്നും റഹ്മാന്‍ പറഞ്ഞു. ഇസ്ലാം വിശ്വാസത്തില്‍ ഭാഗികമായി താന്‍ പാരമ്പര്യവാദിയും അതേസമയം താന്‍ ഭാഗികമായി യുക്തിവാദിയുമാണെന്നും റഹ്മാന്‍ പറഞ്ഞു.

നാളെ അല്ലാഹുവുവിനെ സന്ധിക്കാനുള്ള ഭാഗ്യമുണ്ടായാല്‍ ഞാന്‍ നിനക്ക് കഴിവ്, പണം, പ്രശസ്തി, ആരോഗ്യം ഇതെല്ലാം തന്നു. പ്രവാചകനെ കുറിച്ചുള്ള സിനിമക്ക് നീ എന്തുകൊണ്ട് സംഗീതം ചെയ്തില്ല എന്ന് അല്ലാഹു എന്നോട് ചോദിക്കുമെന്നും കുറിപ്പിലുണ്ട്.

അന്തസോടെയും ദയയോടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നല്ല തുടക്കത്തിന് നമുക്ക് ആരംഭം കുറിക്കാമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിക്കെതിരെയും മതപണ്ഡിതരുടെ വിലക്കുണ്ട്
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റസ അക്കാദമിയാണ് എ ആര്‍ റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :