ഇന്ത്യന്‍ 'മൊസാര്‍ട്ട്' എആര്‍ റഹ്മാന്‍ വീണ്ടും ഓസ്കാര്‍ പട്ടികയില്‍

 ഓസ്കാര്‍ പട്ടിക , എആര്‍ റഹ്മാന്‍ , ഇന്ത്യന്‍ 'മൊസാര്‍ട്ട്' , കൊച്ചടിയാന്‍
ലോസ് ആഞ്ചലസ്| jibin| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (15:49 IST)
ഓസ്‌കാര്‍ ജേതാവും 'ഇന്ത്യന്‍ മൊസാര്‍ട്ട്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുകയും ചെയ്യുന്ന എആര്‍ റഹ്മാന്‍ വീണ്ടും ഓസ്കാര്‍ പരിഗണന പട്ടികയില്‍. ഇന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന്‍്റെ മകള്‍ ഐശ്വര്യ ധനുഷ് സംവിധാനം ചെയ്ത കൊച്ചടിയാന്‍ എന്ന അനിമേഷന്‍ ചിത്രത്തിലെ സംഗീതത്തിനാണ് റഹമാനെ തേടി വീണ്ടും ഒസ്കാര്‍ വിളി വന്നിരിക്കുന്നത്.

എട്ടാമത് ഓസ്കാര്‍ അക്കാദമി അവാര്‍ഡിലെ ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലാണ് 'ഇന്ത്യന്‍ മൊസാര്‍ട്ട്' ഇടം പിടിച്ചിരിക്കുന്നത്. 2015 ജനുവരി 15 നാണ് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഫെബ്രുവരി 22 ന് ലോസ് ആഞ്ചലസിലെ കൊഡാക് തിയേറ്ററില്‍ വെച്ച് അവാര്‍ഡ്ദാന ചടങ്ങ് നടക്കും. നേരത്തെ സ്ളലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിന് ഒറിജിനല്‍ സ്കോര്‍ വിഭാഗത്തില്‍ 2008ല്‍ റഹാമാന് ഓസ്കര്‍ ലഭിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :