രോഗം കണ്ടുപിടിക്കാന്‍ മോഡിക്കറിയാം, മരുന്ന് മാത്രം അറിയില്ല: ശശി തരൂര്‍

  നരേന്ദ്ര മോഡി , കോണ്‍ഗ്രസ് , പ്രധാനമന്ത്രി , ശശി തരൂര്‍
ജയ്പൂര്‍| jibin| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (12:40 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. മോഡിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം എന്നും കാണാവുന്നതാണ്. അദ്ദേഹത്തിന് ഏത് രോഗവും കൃത്യമായി കണ്ടെത്താന്‍ കഴിവുണ്ടെങ്കിലും അതിന് വേണ്ട മരുന്ന് മാത്രം നിര്‍ദേശിക്കാന്‍ അറിയില്ല. എന്താണ് താന്‍ പറയുന്നതെന്നോ അതുമായി എന്താണ് ബന്ധമെന്നോ പ്രധാനമന്ത്രിക്ക് അറിയില്ലെന്നും തരൂര്‍ പറഞ്ഞു.

'മനസ്സില്‍ പതിയുന്ന പ്രസംഗമാണ് മോഡിയുടേത്, എന്നാല്‍ അതില്‍ യഥാര്‍ഥ വസ്തുത എന്താണ്. മികച്ച ആശയങ്ങളാണ് മോഡി പ്രസംഗത്തില്‍ പറയുന്നത്. പക്ഷേ അതിന് വേണ്ട പരിഗണന പിന്നീടൊ ഒരിക്കലോ നല്‍കാറില്ല. മികച്ച രീതിയില്‍ രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന ഡോക്ടര്‍ക്ക് അതിന് ഉതകുന്ന മരുന്നുകുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്ത് പ്രയോജനമെന്നും' തരൂര്‍ പറഞ്ഞു. ജയ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തരൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :