വിമാനത്താവളത്തിലെ ടൊയിലറ്റില്‍ നിന്നും 20 ആപ്പിള്‍ ഐഫോണ്‍ 6എസ് ഫോണുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി:| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2015 (18:22 IST)
വില്പനയില്‍ ആഗോള വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന
ആപ്പിള്‍ ഐഫോണ്‍ 6എസ് സ്മാര്‍ട്‌ഫോണുകള്‍ വിമാനത്താവളത്തിലെ ടോയ്‌ലെറ്റില്‍ നിന്നും കണ്ടെത്തി. ന്യൂഡല്‍ഹി ഇന്ദരിഗാന്ധി നാഷണല്‍ എയര്‍പോര്‍ട്ടിലെ ടോയ്‌ലെറ്റില്‍ നിന്നുമാണ് ഫോണുകള്‍ കണ്ടെത്തിയത്.
22 ഐഫോണ്‍ 6എസ് മോഡലുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

6എസ്, 6എസ് പ്ലസ് എന്നിവ ഈ മാസം പതിനാറു മുതല്‍ ഇന്ത്യന്‍ വിപണിയിലെത്താനിരിക്കവെയാണ് സംഭവമുണ്ടായിരിക്കുന്നത്. എയര്‍പോര്‍ട്ട് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് ഫോണുകള്‍ കണ്ടെത്തിയത്. ഫോണുകള്‍ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി. ദുബായില്‍ നിന്നെത്തിയ പഞ്ചാബ് സ്വദേശിയാണ് ഫോണുകള്‍ എയര്‍പോര്‍ട്ട് വഴി കടത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :