കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യൂത്ത് ലീഗിന്റെ മാര്‍ച്ച്

കരിപ്പൂര്‍| JOYS JOY| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (14:02 IST)
കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ മാര്‍ച്ച്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയാണ് വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തിയത്.

കൊണ്ടോട്ടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ഇടി മുഹമ്മദ് ബഷീര്‍ എം പി, എം എല്‍ എമാരായ കെ എന്‍ എ ഖാദര്‍ കെ മുഹമ്മദുണ്ണി ഹാജി യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :