ആറന്മുള വിമാനത്താവളം: വീണ്ടും കേന്ദ്രത്തിന്റെ പരിഗണനയില്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (17:23 IST)
ആറന്‍മുള വിമാനത്താവളം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വീണ്ടും പരിഗണിക്കുമെന്ന് സൂചന. വെള്ളിയാഴ്ച ചേരുന്ന വിദഗ്ധസമിതി ഇക്കാര്യം പരിഗണിക്കും. പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സാണ് പരിഗണിക്കുക.
വെള്ളിയാഴ്ച ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

നേരത്തെ പ്രതിരോധ- പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്കു പിന്നാലെ ആറന്മുള വിമാനത്താവളം പദ്ധതിക്കുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയവും റദ്ദാക്കിയിരുന്നു. ഇതോടെ വിമാനത്താവളം പദ്ധതി നടപ്പാവുന്നതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി വീണ്ടും പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :