തിരുവനന്തപുരം|
Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (18:27 IST)
തിരുവനന്തപുരം വിമാനത്താവളം കഴിഞ്ഞ ഓഗസ്റ്റില്‍
ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ്. 3,09,931 യാത്രക്കാര്‍ ഇവിടെ വന്നുപോയതായാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇവരുടെ എണ്ണം 2,76,389 ആയിരുന്നു. അടുത്തിടെ ബാംഗ്ലൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ യാത്രക്കാരുടെ സൌകര്യാര്‍ത്ഥം രണ്ട് സമയത്താക്കി ക്രമീകരിച്ചതും മലേഷ്യയില്‍ നിന്ന് പുതിയൊരു സര്‍വീസ് ആരംഭിച്ചതും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കി.
നിലവില്‍ 13 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കൊപ്പം ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകളുമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ളത്.
ഇന്ത്യയുടെ സ്വന്തം വിമാന കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയ്ക്കൊപ്പം ഇത്തിഹാദ്, എമിറേറ്റ്സ്, ഇന്‍ഡിഗോ, ഗള്‍ഫ് എയര്‍വേസ്, മാലി, ജെറ്റ് എയര്‍വേസ്, ശ്രീലങ്കന്‍ എയര്‍വേസ്, സില്‍ക്ക് എയര്‍വേസ്, മലിന്‍ഡോ, എയര്‍ അറേബ്യ, എയര്‍ പെഗാസസ്, ഫ്ലൈ ദുബായ് എന്നീ വിമാന കമ്പനികളാണ് തിരുവനന്തപുരത്തു നിന്ന് ഇപ്പോള്‍ സര്‍വീസ് നടത്തുന്നവ.