ന്യൂഡല്‍ഹി|
Last Modified ബുധന്‍, 15 ഫെബ്രുവരി 2017 (16:51 IST)
തങ്ങളുടെ പ്രണയം സംബന്ധിച്ച ആരാധകരുടെ എല്ലാ സംശയങ്ങളെയും നീക്കി കളഞ്ഞ് വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മ്മയും. വാലന്റൈന്‍സ് ഡേയില്‍ വിരാട് കോഹ്‌ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് എല്ലാ സംശയങ്ങള്‍ക്കും ഉത്തരമായിരിക്കുന്നത്.
ഒരു പുല്‍മൈതാനിയില്‍ ഇരുവരും ഒരുമിച്ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത കോഹ്‌ലി ഒപ്പം ഒരു കുറിപ്പെഴുതാനും മറന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എല്ലാ ദിവസവും വാലന്റൈന്‍സ് ഡേ ആക്കാം, നീ എന്റെ എല്ലാ ദിവസവും അങ്ങനെയാക്കുന്നു, എന്നായിരുന്നു കുറിപ്പ്. പോസ്റ്റില്‍ അനുഷ്കയെയും ടാഗ് ചെയ്തിട്ടുണ്ട്.
എന്നാല്‍, പോസ്റ്റ് പിന്നീട് വിരാട് കോഹ്‌ലി നീക്കം ചെയ്തു. എന്നാല്‍, കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഫോട്ടോ ഇപ്പോഴുമുണ്ട്.