ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2017 (08:44 IST)
വിദേശ ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം യൂസഫ് പത്താനു സ്വന്തം. ഹോങ്കോംഗ് ലീഗിൽ കളിക്കാൻ യൂസഫ് പഠാൻ കരാർ ഒപ്പിട്ടു. ബിസിസിഐയുടേയും പത്താന്‍റെ ഹോം ടീമായ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍റെയും പ്രത്യേക അനുമതിയോടെയാണ് പത്താൻ വിദേശ ലീഗിൽ കളിക്കുന്നത്.
34 വയസുകാരനായ യൂസഫ് പഠാൻ 2012 ലാണ് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത്. അതിനാൽത്തന്നെ വിദേശ ലീഗുകളിൽ കളിച്ച് ഐപിഎല്ലിനു മുമ്പായി ഫോം നിലനിർത്താനാണ് പത്താന്‍റെ ശ്രമം.
നേരത്തെ സ്കോട്ലൻഡ് ക്രിക്കറ്റ് ലീഗിൽ കളിക്കാൻ മുൻ ഇന്ത്യൻ താരം ശ്രീശാന്തിനും അവസരം ലഭിച്ചിരുന്നു. എന്നാൽ
ബിസിസിഐ അനുമതി നൽകാത്തതിനെ തുടർന്ന് ഇത് നടന്നില്ല.