ന്യൂഡൽഹി|
jibin|
Last Modified ഞായര്‍, 12 ഫെബ്രുവരി 2017 (12:56 IST)
ടെസ്‌റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 250 വിക്കറ്റുകൾ നേടുന്ന ബൗളർ എന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടെസ്‌റ്റില്‍ നായകൻ മുഷ്‌ഫിക്കര്‍ റഹിമായിരുന്നു അശ്വിന്‍റെ 250മത്തെ ഇര.
ഓസ്ട്രേലിയൻ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിൻ പിന്നിലാക്കിയത്. 45-മത് ടെസ്‌റ്റിലാണ് ഇന്ത്യന്‍ ബോളരുടെ നേട്ടം. ടെസ്‌റ്റ് ക്രിക്കറ്റിലെ ബോളര്‍മാരുടെ മിക്ക റെക്കോര്‍ഡുകളും അശ്വിന് മുന്നില്‍ തകരുന്ന കാഴ്‌ചയാണ് ഒരു വര്‍ഷമായി കാണുന്നത്.