ശ്രീനഗര്‍|
ഗേളി ഇമ്മാനുവല്‍|
Last Modified വെള്ളി, 6 മാര്‍ച്ച് 2020 (16:31 IST)
ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ലയുടെ ഒരു പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നരച്ച താടി നീട്ടി വളര്‍ത്തി ഒരു മുറിയില്‍ ഡോക്‍ടര്‍ക്കൊപ്പം ഒമര്‍ അബ്‌ദുല്ല നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്.
2019 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ വകുപ്പ് 370 ഒഴിവാക്കിയ അന്നുമുതല്‍ വീട്ടുതടങ്കലിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്‌ദുല്ല. അന്നുമുതല്‍ അദ്ദേഹം ഷേവ് ചെയ്‌തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
വീട്ടുതടങ്കലിലായ ഒമറിന്‍റെ മൂന്നാമത്തെ ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ഒക്‍ടോബറിലും ജനുവരിയിലും അദ്ദേഹത്തിന്‍റെ ഓരോ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു.
പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഒമര്‍ അബ്‌ദുല്ല ഷേവ് ചെയ്യാതിരിക്കുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഒമര്‍ അബ്‌ദുല്ലയുടെ പിതാവ് ഫറൂഖ് അബ്‌ദുല്ല, പി ഡി പി നേതാവ് മെഹ്‌ബൂബ മുഫ്‌തി എന്നിവരും വീട്ടുതടങ്കലിലാണ്.