15 ലക്ഷം തരാമെന്ന് പറഞ്ഞ് പറ്റിച്ചു; മോദിക്കും അമിത് ഷായ്‌ക്കും എതിരെ കേസ്

കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയാണ് മൂന്നാം പ്രതി.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 4 ഫെബ്രുവരി 2020 (08:46 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്.
ജാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷകന്‍ എച്ച്.കെ സിങ്ങാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.സത്യസന്ധതയില്ലായ്മയും വഞ്ചനയും ആരോപിച്ച് നല്‍കിയ പരാതിയില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയാണ് മൂന്നാം പ്രതി.

അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ വീതം നല്‍കാമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളെ വഞ്ചിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഐ.പി.സി 415, 420, 123(ബി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :