1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Andra IT minister Cardiac Arrest

ആന്ധ്രാപ്രദേശ് ഐടി-വ്യവസായമന്ത്രി മേഘപതി ഗൗതം റെഡ്ഡി ഹൃദയാഘാതം മൂലം അന്തരിച്ചു

Andra
ആന്ധ്രാപ്രദേശ് ഐടി-വ്യവസായമന്ത്രി മേഘപതി ഗൗതം റെഡ്ഡി അന്തരിച്ചു. 50വയസായിരുന്നു. ഹൃദയാഘാതം വന്നാണ് മരണം സംഭവിച്ചത്. ഇന്നുരാവിലെയായിരുന്നു അദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഹൈദ്രാബാദ് അപ്പോളോ ആശുപത്രിയിലായിരുന്നു മരണം. 
 
ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ അദ്ദേഹത്തിന് ശ്വാസം ഇല്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏഴേമുക്കാലിനായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ 9.16ഓടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആർഎസ്എസ് കൊലക്കത്തി താഴെവെച്ചിട്ടില്ല: കൊലപാതകത്തിന് പിന്നിൽ പരിശീലനം ലഭിച്ചവരെന്ന് കോടിയേരി