ശേഷാചലം വെടിവെപ്പ്: മനുഷ്യാവകാശ കമ്മീഷന്‍ മൊഴിയെടുത്തു

ഹൈദരാബാദ്:| Last Updated: തിങ്കള്‍, 13 ഏപ്രില്‍ 2015 (15:58 IST)
ആന്ധ്രയിലെ ശേഷാചലം വനത്തില്‍ ചന്ദകൊള്ളക്കാരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു. ശേഖരന്‍, ബാലചന്ദ്രന്‍ എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. പീപ്പിള്‍സ് വാച്ച് ഫോറം എന്ന മനുഷ്യാവകാശസംഘടനയാണ് ഇവരെ ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്‍പില്‍ ഹാജരാക്കിയത്. സംഭവത്തിലെ ദൃക്സാക്ഷിയായ ജവാധു ഹില്‍സില്‍ നിന്നുള്ള ഇളങ്കോയ്ക്കു ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ന്യൂഡല്‍ഹിയിലെത്താന്‍ വിമാനത്തിലെത്താന്‍ കഴിഞ്ഞില്ല.

ഏപ്രില്‍ ഏഴിനു രാവിലെയാണ്
ശേഷാചലം കാട്ടില്‍ തമിഴ്നാട് സ്വദേശികളായ 20 പേര്‍
പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രക്തചന്ദ കൊള്ളക്കാരാണു കൊല്ലപ്പെട്ടതെന്നും സ്വരക്ഷയ്ക്കായാണു വെടിവച്ചതെന്നുമാണ് പോലീസ് വാദം. എന്നാല്‍ ഇവരെ ഏറ്റുമുട്ടലിന്
മണിക്കൂറുകള്‍ക്കു മുന്‍പ് പൊലീസുകാര്‍ ബസില്‍ നിന്നു പിടിച്ചിറക്കി അറസ്റ്റ് ചെയ്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണു ദേശീയ മുഷ്യാവകാശ കമ്മീഷന്‍ വിഷയത്തിലിടപെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :