കൊച്ചി|
jibin|
Last Updated:
ശനി, 11 ഏപ്രില്‍ 2015 (15:08 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി
സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‍ട്രേറ്റിനെതിരെ കുറ്റപത്രം. കുറ്റപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് 15 ദിവസത്തിനകം മറുപടി നല്‍കണം. സരിത നല്‍കിയ മൊഴി രേഖപ്പെടുത്താതിരുന്ന നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
2013 ജൂലായ് 20ന് എറണാകുളം രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സരിത തനിക്ക് രഹസ്യമായി ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് മജിസ്‌ട്രേട്ട് രാജുവിനെ അറിയിച്ചത്. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് അടച്ചിട്ട കോടതിക്കുള്ളിൽ മജിസ്‌ട്രേറ്റ് 20 മിനിറ്റോളം സരിതയുടെ പരാതി കേട്ടു. എന്നാൽ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് സരിതയോട് തന്നെ ഇത് എഴുതി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. സരിത എഴുതി നൽകിയ പരാതിയിൽ മന്ത്രിമാരുടെ പേരുകൾ ഉണ്ടെന്ന്
പിന്നീട് വാർത്തകൾ വന്നെങ്കിലും അതെല്ലാം ഒരു കെട്ട് നുണകൾ മാത്രമാണെന്ന് മജിസ്ട്രേട്ട്
കോടതിയിൽ പറഞ്ഞതും ഏറെ വിവാദമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.