ഗാന്ധിനഗര്‍|
Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (08:42 IST)
ഗുജറാത്തില്‍ സ്ഥാനാര്‍ഥിയാവണമെങ്കില്‍ ഒരു കാര്യം നിര്‍ബന്ധമാണ്. വീട്ടില്‍ ശൗചാലയം വേണം.
വീട്ടില്‍ സ്വന്തമായി ശൗചാലയം ഉളളവര്‍മാത്രം ജനങ്ങളെയും നാടിനെയും സേവിക്കാന്‍ ഇറങ്ങിയാല്‍ മതിയെന്നാണ്
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ നിലപാട്.
തിങ്കളാഴ്ച സര്‍ക്കാര്‍ സംഘടിപ്പിച്ച
ഒരു സ്ത്രീ ശാക്തീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് തലം വരെ മത്സരിക്കുന്നവരുടെ വീട്ടില്‍ ശൗചാലയം ഉണ്ടെന്നത് പത്രികാസമര്‍പ്പണവേളയില്‍ വ്യക്തമാക്കണം എന്ന ആശയം മുന്നോട്ട് വച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.