ബ്രിട്ടീഷ് ഖജനാവിന്റെ താക്കോല്‍ ഗുജറാത്ത്‌കാരിക്ക്

ലണ്ടണ്‍| vishnu| Last Modified ബുധന്‍, 16 ജൂലൈ 2014 (12:44 IST)
ഒടുവില്‍ അതും സംഭവിച്ചു. ഏറെക്കാലം ഇന്ത്യ അടക്കിഭരിച്ച ബ്രിട്ടീഷുകാരുടെ ഖജനാവ് തുറക്കണമെങ്കില്‍ ഇന്ത്യക്കാരിയുടെ അനുതി വേണ്ടിവരും! സംഗതി സത്യമാണ്. ബ്രിട്ടണിന്റെ ഖജനാവിന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ടിരിക്കുന്നത് ഗുജറാത്ത് കാരിയായ പ്രീതി പട്ടേലാണ്. ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണിന്റെ കീഴിലാണ് ട്രഷറി വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

ഗുജറാത്ത്‌കാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായതിനു പിന്നാലെ ഇന്ത്യന്‍ വംശജയെ ട്രഷറിയുടെ താക്കോല്‍ ഏല്‍പ്പിച്ചത് ശുഭസൂചകമായാണ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കാണുന്നത്. ഗുജറാത്ത് സ്വദേശികളാണ് പ്രീതിയുടെ മാതാപിതാക്കള്‍.

2010ലായിരുന്നു ആദ്യമായി പ്രീതി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്. പല പ്രമുഖരേയും വെട്ടിമാറ്റിയ ശേഷമാണ് കാമറൂണ്‍ പ്രീതി പട്ടേലിനെ ട്രഷറി മന്ത്രിയായി നിയമിച്ചിരിക്കുന്നത്. കാബിനറ്റില്‍ വനികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കുന്നതിന്റ് ഭാഗാമായായിരുന്നു ഈ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :