1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. amith shah , bjp , hindu religion

“ലോക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഹിന്ദു മതത്തിന് സാധിക്കും”

അമിത് ഷാ
ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഹിന്ദു മതത്തിന് സാധിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. താനൊരു ഹിന്ദു ആയതിനാലല്ല ഇക്കാര്യം പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് സർവകലാശാലയിൽ മുൻ രാഷ്ട്രപതി എപിജെ.അബ്ദുൽ കലാമിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുമ്പോഴായിരുന്നു പ്രസ്താവന.

ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിട്ട രണ്ടു വർഷക്കാലം രാജ്യത്തെ എല്ലാ വിശ്വാസ കേന്ദ്രങ്ങളും സന്ദർശിച്ചിരുന്നു. ആ സമയത്ത് ജ്യോതിർലിംഗങ്ങളിൽ നിന്നും ശക്തിപീഠങ്ങളിൽ നിന്നും അനുഗ്രഹങ്ങൾ ലഭിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010 ജൂലൈയില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത അമിത് ഷാ മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 2014 ഡിസംബറില്‍ അമിത് ഷാ കുറ്റവിമുക്തനായി.
About Writer
jibin