കൈനകരി രണ്ടാം വാര്‍ഡില്‍ സിപിഎമ്മിന് എതിരില്ല

എ കെ ജെ അയ്യര്‍| Last Updated: ശനി, 21 നവം‌ബര്‍ 2020 (09:24 IST)
ആലപ്പുഴ: ആലപ്പുഴയിലെ കൈനകരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞടുക്കപ്പെടാന്‍ സാധ്യത. സി.പി.എമ്മിന്റെ കെ.എ പ്രമോദാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ പ്രമോദിനൊപ്പം സി.പി.എം ഡമ്മി സ്ഥാനാര്‍ഥി മാത്രമാണുള്ളത്.

ഇവിടത്തെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയി, ഇതോടെയാണ് സി.പി.എം സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിബു, എന്‍.ഡി.എ സ്ഥാനാര്‍ഥി അജേഷ്, കൈനകരി വികസന സമിതി സ്ഥാനാര്‍ഥി ബി.കെ.വിനോദ് എന്നിവരുടെ പത്രികകളാണ് തള്ളിയത്.

ഇവര്‍ മൂവരും തൊട്ടടുത്ത അഴൂര്‍ വാര്‍ഡിലെ വോട്ടര്‍മാരാണ്. അതിനാല്‍ .ഇവര്‍ ഉള്‍പ്പെടുന്ന വോട്ടര്‍പട്ടികയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയ്ക്കൊപ്പം നല്‍കണമായിരുന്നു. ഇവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് നല്‍കിയത് എന്നതാണ് ഇവരുടെ പത്രിക തള്ളാന്‍ കാരണമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :