അനുബന്ധ വാര്‍ത്തകള്‍
- ‘സംഘപരിവാർ ഭക്തിയും മോദി ആരാധനയും കൂടിച്ചേർന്ന മോഹൻലാൽ ആയിരുന്നു അത്’- നോട്ട് നിരോധനം മൂലം നഷ്ടമായ സൌഹൃദത്തെ കുറിച്ച് ഷാജഹാൻ മാടമ്പാട്ട് പറയുന്നു
- ‘കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറും’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്
- ‘കുമ്മനം ഗതികെട്ട പ്രേതമായി അലയുന്നതില്‍ സങ്കടമുണ്ട്’; പരിഹസിച്ച് കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
- വട്ടിയൂർക്കാവിലെ പ്രചാരണത്തിന്റെ പൂർണ്ണ ചുമതല കുമ്മനത്തിന്: വേദിയിലിരുന്ന രാജഗോപാലിനെ പരോക്ഷമായി വിമർശിച്ച് ശ്രീധരൻ പിള്ള
- കൃത്യമായ രേഖകൾ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കു, എല്ലായിടത്തും പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് അമിത് ഷാ
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യത്തെ മുഴുവന്‍ കുടിയേറ്റക്കാരെയും പുറത്താക്കും: അമിത് ഷാ
ഹരിയാനയിലെ കൈതലില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു ഷായുടെ പ്രഖ്യാപനം.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ”2024 ലോക്സഭാ തെരഞ്ഞെടുപ്പിന് വോട്ടു ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനെയും പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു.”
ഹരിയാനയിലെ കൈതലില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു ഷായുടെ പ്രഖ്യാപനം. അനധികൃത കുടിയേറ്റക്കരെ പുറത്താക്കണോയെന്നു ഷാ പ്രസംഗം കേള്‍ക്കാനെത്തിയ ജനങ്ങളോട് ചോദിച്ചു.
റഫേല്‍ യുദ്ധവിമാനത്തില്‍ ആയുധപൂജ നടത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെയും അമിത് ഷാ വിമര്‍ശിച്ചു. നമുമുടെ പാരമ്പര്യത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് ഷാ കുറ്റപ്പെടുത്തി. ബിജെപി എന്തു ചെയ്താലും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുകയാണ്, എന്നാല്‍ ബിജെപി അങ്ങനെ ചെയ്യില്ലെന്നും ഷാ പറഞ്ഞു.