മുന്‍ഗെര്‍ (ബിഹാര്‍)|
jibin|
Last Updated:
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (14:45 IST)
വികസനത്തിന്റെയും യുവജന ക്ഷേമത്തിന്റെയും പാതയിലൂന്നിയുള്ള ബിഹാറിലെ ആദ്യ തെരഞ്ഞെടുപ്പാകും ബീഹാറിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംസ്ഥാനത്ത് കാട്ടുനീതി വോണോ, അതോ വികസനം വേണോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ജങ്ങളുടെ ഒപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും മോഡി പറഞ്ഞു.
യാദവരാണ് ഇന്ത്യയില്‍ ധവള വിപ്ലവം നടപ്പിലാക്കിയതും ഗുജറാത്തിനെ അതിന്റെ കേന്ദ്രമാക്കിയതും. എന്നാല്‍ ഇവിടെ ഒരു യാദവ് നേതാവ് അവയെ തിന്നുകയാണ് മോഡി പരിഹസിച്ചു. ലാലുജി, തെ രഞ്ഞെടുപ്പ് വരും പോകും. പക്ഷേ ഇവിടുത്തെ യാദവ സമൂഹം നിങ്ങളോടൊപ്പുമുണ്ടായിരുന്നു. എന്താണ് യാദവര്‍ ഭക്ഷിക്കുന്നത് എന്നത് സംബന്ധിച്ച വളരെ ഗുരുതരമായ പ്രസ്താവനയാണ് താങ്കള്‍ നടത്തിയിരിക്കുന്നത്. യുവജനങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ പ്രസ്താവന കേട്ട് കുപിതരായേക്കാം. മോഡി മുന്നറിയിപ്പ് നല്‍കി.
ജയപ്രകാശ് നാരായണനെക്കുറിച്ച് ഊറ്റംകൊള്ളുന്ന ലാലു പ്രസാദ് യാധവും നിതീഷ് കുമാറും ഇപ്പോള്‍ കൂട്ടുകൂടിയിരിക്കുന്നത് അദ്ദേഹത്തെ ജയിലിലടച്ച കോണ്‍ഗ്രസിനൊപ്പമാണ്. ബീഹാറില്‍ ഇപ്പോള്‍ കാട്ടു നീതിയാണ് നടപ്പാകുന്നത്. 4,000 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ ബിഹാറിലുണ്ട്. ഇത് അവസാനിപ്പിക്കണമെന്നും മോഡി പറഞ്ഞു. ബിഹാറിനെ മുന്‍ഗെറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനെ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിവാദ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിലപാട് വ്യക്തമാക്കണമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. തന്റെ ബീഫ് പരാമര്‍ശം ബിജെപി വളച്ചൊടിച്ചെന്നും യാദവനായ തനിക്ക് പശു അമ്മക്ക് തുല്യമാണ്. എന്നാല്‍ പശുവിറച്ചി തിന്നുവെന്നാരോപിച്ചു ദാദ്രിയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ചും സംവരണ വിവാദത്തേയും കുറിച്ച് പ്രധാനമന്ത്രി മൌനം പാലിക്കുകയാണ്. പ്രധാനമന്ത്രിയുടെ മൌനം അപകടത്തിലേക്കാണ് നീങ്ങുന്നതെന്നും ലാലു പറഞ്ഞു.
വിവാദ വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ അദ്ദേഹം ദളിത് വിരോധിയാണ്. ബിജെപിയും ആര്‍എസ്എസും ദളിത് വിരോധികളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. തന്റെ ബീഫ് പരാമര്‍ശം ബിജെപി നേട്ടമുണ്ടാക്കാന്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം മോഡിയും അമിത്ഷായും തമ്മിലുള്ള ബന്ധം വഷളാകും. തെരഞ്ഞെടുപ്പിന് ശേഷം മോഡിയുടെ പാര്‍ട്ടിയിലെ പ്രധാന എതിരാളി അമിത്ഷാ ആയിരിക്കുമെന്നും ലാലു പറഞ്ഞു.
എന്നാല്‍ ബീഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ് നീല്‍സന്‍ സര്‍വ്വെ. ആര്‍ജെഡി- ജെഡിയു-കോണ്‍ഗ്രസ് സഖ്യം 112 സീറ്റിലും എന്‍ഡിഎ 128 സീറ്റിലും വിജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെക്ക് സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പിന്തുണക്കുന്നത് നിതീഷ് കുമാറിനെയാണ്.