പാട്‌ന|
JOYS JOY|
Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (09:34 IST)
ഭാരതീയ ജനത പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ലാലുപ്രസാദ് യാദവ്. അമിത് ഷായെ നരഭോജി എന്ന് ലാലു പ്രസാദ് യാദവ് അഭിസംബോധന ചെയ്തത് വിവാദമായിരിക്കുകയാണ്. ലാലുവിന്റെ പരാമര്‍ശത്തിനെതിരെ ബി ജെ പി ലാലുവിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ വേളയില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു ലാലുവിന്റെ വിവാദ പരാമര്‍ശം. സംസാരിക്കുന്നതിനിടയില്‍ അമിത് ഷായെ നരഭോജി എന്ന് വിശേഷിപ്പിച്ച ലാലു ഗുജറാത്ത് കലാപത്തില്‍ ബി ജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും മോഡിക്കുമുള്ള പങ്ക് എന്തായിരുന്നു എന്ന് ചോദിക്കുകയും ചെയ്തു.
നേരത്തെ ജാതിപരമായ പ്രസ്താവന നടത്തിയതിന് ലാലുവിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ലാലുവിന്റെ വിവാദമായ പുതിയ പ്രസ്താവന.