ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 9 ഓഗസ്റ്റ് 2014 (12:58 IST)
ഉത്തര്‍പ്രദേശിലെ മിന്നുന്ന വിജയം കേരളത്തിലും ആവര്‍ത്തിക്കാന്‍ അമിത് ഷാ തയ്യാറെടുക്കുന്നു. കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വൊട്ടുകള്‍ ഭാവിയിലേ സീറ്റുകളാക്കി മാറ്റാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളൊട് ദേശീയ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അമിത്ഷായെ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തതിന് അംഗീകാരം നേടുന്നതിനായാണ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡ് അമിത് ഷായേ പ്രസിഡന്റായി തെരഞ്ഞെടുത്ത തീരുമാനത്തിന് അംഗീകാരം നല്‍കി.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തുടങ്ങിയ യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അമിത്ഷാ പതാക ഉയര്‍ത്തി. ബിജെപിയെ വിജയിപ്പിച്ചത് ഗുജറാത്ത് മാതൃകയാണെന്നും മോഡിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് പാവപ്പെട്ടവരെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു.
ഇന്ന് ചേരുന്ന പാര്‍ട്ടി കൗണ്‍സിലിന്‍െറ പ്രധാന അജണ്ടയായിരുന്നു അമിത്ഷായുടെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കുക എന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യത്തെ ദേശീയ കൗണ്‍സിലാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദി, എല്‍.കെ അദ്വാനി, രാജ്നാഥ് സിങ്, മുരളി മനോഹര്‍ ജോഷി, അരുണ്‍ ജെയ്റ്റ്ലി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേ സമയം ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായ്ക്ക് മുന്‍ പാര്‍ട്ടി അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ രാജ്നാഥ് സിംഗ് പ്രശംസകള്‍ കൊണ്ട് മൂടി. ഉത്തര്‍ പ്രദേശില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് അമിത്ഷാ കാരണമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഹരിയാന,മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്,ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഈ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് അധികാരമില്ല.
ഇവയില്‍ ഏതെങ്കിലും മൂന്നു സംസ്ഥാനങ്ങളിലെങ്കിലും ഗവണ്‍മെന്ര് രൂപീകരിക്കണമെന്നുള്ള പ്രതീക്ഷയിലാണ് പാര്‍ട്ടി. അടുത്ത ദിവസങ്ങളില്‍ ഇതിനായി ഷാ പുതിയ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ടീമില്‍ ചെറുപ്പക്കാരുടെ ഒരു നിര തന്നെ ഉണ്ടാകുമെന്നാണ് സൂചന.