തിരുവനന്തപുരം|
VISHNU.NL|
Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (16:57 IST)
കേരളത്തിലെ ബിജെപി നേതൃത്വ നിരയില്‍ സമഗ്രമായ അഴിച്ചുപണി നടത്തുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക് വരുന്നു. ആഗസ്റ്റ് അവസാനത്തൊടെ അധ്യക്ഷന്‍ സംസ്ഥാനത്തെത്തുമെന്ന് അറിയിപ്പ് കിട്ടിയതൊടെ സംസ്ഥാന നേതാക്കള്‍ നെട്ടോട്ടം തുടങ്ങി. കേരളത്തില്‍ മറ്റുള്ള സംസ്ഥാനങ്ങളേക്കാള്‍ ഗ്രൂപ്പ് പോര് പാര്‍ട്ടിക്കുള്ളിലുണ്ടെന്ന് ദേശീയ നേതൃത്വത്തത്തിന് റിപ്പോര്‍ട്ട് കിട്ടി എന്നതാണ് നേതാക്കളുടെ പരക്കം പാച്ചിലിനു കാരണം.
സംസ്ഥാന ഘടകത്തിന്റെ അലകും പിടിയും മാറ്റാനുറച്ച് വര്‍മ്പോള്‍ ആരൊക്കെ സ്ഥാനത്തുണ്ടാകും ആരൊക്കെ സ്ഥാനമില്ലാത്തവരാകും എന്ന ആശങ്കയിലാണ് ഇപ്പോള്‍ നേതാക്കള്‍. കാരണം ഗ്രൂപ്പ് കളിച്ചാല്‍ കളത്തിനു പുറത്ത് എന്ന ശക്തമായ സന്ദേശം പാര്‍ട്ടി നേതൃത്വം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഉടനെ നടക്കുമെന്നതിനാലാണ് മറ്റ് സംസ്ഥാനങ്ങളേക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കി അമിത് ഷാ കേരളത്തിലേക്ക് വരുന്നതെന്നാണ് സൂചന. കേരളത്തില്‍ ഇത്രയും കാലത്തിനിടയ്ക്ക് ഒരു നിയമസഭാ സീറ്റുപോലും നേടിയെടുക്കുന്നതില്‍ വിജയം കാണാത്തതിനാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയലായി കണ്ട് നയവും തന്ത്രവും
രൂപീകരിക്കുകയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശം.
ത്രിതല പഞ്ചായത്തുകളില്‍ നിര്‍ണായക വിജയം നേടുകയും അതുവഴി നിയമസഭ തെരഞ്ഞെടുപ്പില്‍ അവഗണിക്കാനകാത്ത ശക്തിയായി പാര്‍ട്ടിയെ വളര്‍ത്തുകയും ചെയ്യുന്നതിനുതകുന്ന തന്ത്രങ്ങളും സന്ദര്‍ശനത്തില്‍ രൂപീകരിച്ചേക്കുംജെന്നും അറിയുന്നു. സംസ്ഥാന ഘടകത്തിന് ഇത് പ്രാവര്‍ത്തികമാക്കുക എന്ന ദൌത്യമാണ് നല്‍കുക.
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടേണ്ടത് ദേശീയ തലത്തില്‍ പോലും അഭിമാനപ്രശ്‌നമായാണ് ബിജെപി ഇപ്പോള്‍ കാണുന്നത്. എന്നാല്‍ കേരളത്തില്‍ അമിത് ഷാ എത്തുന്നത് ആശങ്കയോടെയാണ് ചിലര്‍ കാണുന്നത്. സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി ഇദ്ദേഹം ശ്രമിച്ച്ചേക്കുമെന്ന ആശങ്ക ചിലര്‍ പങ്കുവയ്ക്കുന്നു.
അതേ സമയം കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയിലേക്ക് ആരും കാണില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നിലവിലെ സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരനെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭാംഗമാക്കി കേന്ദ്ര മന്ത്രിയാക്കുന്ന കാര്യത്തിലുള്ള നീക്കങ്ങള്‍ ഇപ്പോള്‍ മുമ്പത്തെപ്പോലെ സജീവമല്ല.
ആഗസ്റ്റ് പകുതിയോടെ ചേരുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷം കേരളത്തില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകും. ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസിനെ അതേ പദവിയില്‍ തുടരാന്‍ അനുവദിക്കുകയും കൂടെ മുരളീധരനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരികയും ചെയ്യുമെന്ന് ഉറപ്പയിക്കഴിഞ്ഞു. അങ്ങനെ വന്നാല്‍ എംടി രമേശ് സംസ്ഥാന പ്രസിഡണ്ടാക്കുന്നതാണ് ദേശീയ നേതൃത്വത്തിനും താല്‍പ്പര്യം.