കണ്ണൂര്‍|
VISHNU.NL|
Last Modified ശനി, 9 ഓഗസ്റ്റ് 2014 (10:12 IST)
നമോ വിചാര്‍മഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടിയിലെടുത്ത് ബിജെപിയുടെമേല്‍ വിജയം കൊയ്ത സിപിഎമ്മിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ബിജെപി തയ്യാറെടുക്കുന്നു. സിപിഎമ്മിന്റെ കണ്ണൂര്‍ പ്രാദേശിക ഘടകത്തില്‍ നിന്ന് നേതൃത്വവുമായുള്ള ഭിന്നതകള്‍ മൂലം വിട്ടുവരുന്ന പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പാര്‍ട്ടി സ്വീകരനം നല്‍കുക.
സിപിഎമ്മിനു പിന്നാലെ കോണ്‍ഗ്രസ്, ജെഎസ്‌എസ് എന്നീ പാര്‍ട്ടികളില്‍നിന്നും പ്രവര്‍ത്തകര്‍ രാജിവച്ചെത്തുന്നുണ്ട്. ഇവരുള്‍പ്പടെ 200 ആളുകള്‍ എത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കല്ലശേരി, പയ്യന്നൂര്‍, ഇരിട്ടി പ്രദേശങ്ങളിലെ സിപിഎം പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപിയില്‍ ചേരുന്നത്.
ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് ഒകെ വാസുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടെത്തിയവരെ സിപിഎം സ്വീകരിച്ചെങ്കിലും അംഗത്വം നല്‍കിയിരുന്നില്ല. എന്നാല്‍ ബിജെപി അംഗത്വം നല്‍കുകയും പേരുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. 24ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ സെക്രട്ടറി പി കെ കൃഷ്‌ണദാസ് അംഗത്വവിതരണം നിര്‍വഹിക്കും.