മുംബൈ|
JOYS JOY|
Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (13:29 IST)
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു. സെക്സ് സൈറ്റുകളെ ബച്ചന്റെ ട്വിറ്റര്‍ അക്കൌണ്ട് പിന്തുടരുന്നതായി കണ്ടതോടെയാണ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ബച്ചന്‍ അറിയിച്ചത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം ബച്ചന്‍ അറിയിച്ചത്.
ട്വിറ്ററില്‍ 16.6 മില്യണ്‍ ഫോളോവേഴ്സാണ് ബച്ചന് ട്വിറ്ററില്‍ ഉള്ളത്. തന്നെ ഹാക്ക് ചെയ്തവരോട് തനിക്ക് ഈ സൈറ്റുകള്‍ ആവശ്യമില്ലെന്നും മറ്റ് ആരുടെയെങ്കിലും അക്കൌണ്ടില്‍ ശ്രമിച്ചു നോക്കൂ എന്നും തന്റെ ട്വീറ്റില്‍ ബച്ചന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.