ബീഹാറില്‍ കാട്ടുഭരണമെന്ന് മോഡി, കേന്ദ്രത്തില്‍ ട്വിറ്റര്‍ ഭരണമെന്ന് നിതീഷ് കുമാര്‍

പട്‌ന| VISHNU N L| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2015 (08:51 IST)
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനം ഭരിക്കുന്ന ജെഡിയു‌- ആര്‍‌ജെഡി സഖ്യവും ബിജെപ്പിയും തമ്മില്‍ പോരുമുറുകുന്നു. ജെഡിയുവിനെതിരെ ശക്തമായ ആരോപണങ്ങലുമായി മോഡി രംഗത്തിറങ്ങിയപ്പോല്‍ ഉരുളക്കുപ്പേരിപോലെ നിതിഷ് കുമാറും രംഗത്തിറങ്ങി. ബീഹാറില്‍ ജെഡിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്നത് കാട്ടുഭരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞതിനു തൊട്ടുപിന്നാലെ ബി.ജെ.പി. ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ഭരണമാണ് നടത്തുന്നതെന്ന് ബിഹാര്‍മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരിച്ചടിച്ചു.

ഞായറാഴ്ച ഗയയില്‍ ബിജെപി സംഘടിപ്പിച്ച പരിവര്‍ത്തനറാലിയിലായിരുന്നു നിതീഷ് കുമാറിന്റെയും മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റേയും നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ മോദി ആഞ്ഞടിച്ചത്. സംസ്ഥാനത്ത് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത് കാടത്തഭരണമാണ്. ഇതിന്റെ രണ്ടാംഅധ്യായം വന്നാല്‍ ബിഹാര്‍ മുടിയും.കാടത്തഭരണത്തില്‍നിന്ന് ബിഹാറിനെ രക്ഷിക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. ബിഹാറില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സഹായിക്കാമെന്നും മോഡി വാഗ്ദാനംചെയ്തു.

മോഡിയുടെ പ്രസംഗത്തിലെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടിനല്‍കുന്നതായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. ഒടുവില്‍ നമുക്കൊരു സര്‍ക്കാറിനെ കിട്ടി. അതൊരു ട്വിറ്റര്‍ സര്‍ക്കാറായിപ്പോയി. ആ ഭരണകൂടത്തിന് ഒന്നും കേള്‍ക്കാനുള്ള കഴിവില്ല. പ്രധാനമന്ത്രിയെ എന്തെങ്കിലും കേള്‍പ്പിക്കണമെങ്കില്‍ ട്വിറ്ററില്‍ പോകണമെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററില്‍ക്കൂടിത്തന്നെയായിരുന്നു നിതീഷിന്റെ പരിഹാസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :