കലാമിന്റെ ഓര്‍മ്മകള്‍ അഭ്രപാളിയിലേക്ക്; അമിതാഭ് ബച്ചന്‍ കലാമാകുന്നു

മുംബൈ| JOYS JOY| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (15:10 IST)
ഇന്ത്യയുടെ മുന്‍ രാഷ്‌ട്രപതിയും മിസൈല്‍മാനുമായ ഡോ എ പി ജെ അബ്‌ദുള്‍ കലാമിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചന്‍ ആയിരിക്കും കലാമിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. നില മാധവ് പാണ്ഡേയാണ് ചിത്രം സംവിധാനം ചെയ്യുക.

2011ല്‍ ‘അയാം കലാം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മാധവ്. കലാമിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ചോട്ടു എന്ന രാജസ്ഥാനി പയ്യന്റെ കഥയായിരുന്നു ‘അയാം കലാം’ എന്ന ചിത്രം കൈകാര്യം ചെയ്തത്.

കലാമിന്റെ ശാസ്ത്രജീവിതം, രാഷ്‌ട്രപതിയായിരുന്ന സമയം എന്നീ കാലഘട്ടങ്ങളിലൂടെ ആയിരിക്കും ചിത്രം കടന്നുപോകുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് മാധവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :