അമിത് ഷായുടെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്ത സംഭവം: ട്വിറ്റര്‍ പ്രതിനിധികളെ നിര്‍ത്തിപ്പൊരിച്ച് പാര്‍ലമെന്ററി സമിതി

ശ്രീനു എസ്| Last Updated: വെള്ളി, 22 ജനുവരി 2021 (14:09 IST)
അമിത് ഷായുടെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്റര്‍ പ്രതിനിധികളെ നിര്‍ത്തിപ്പെരിച്ച് പാര്‍ലമെന്ററി സമിതി. ഒരു രാജ്യത്തെ ആഭ്യന്തര മന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നതെന്നടക്കമുള്ള ചോദ്യങ്ങള്‍ ട്വിറ്റര്‍ പ്രതിനിധികള്‍ നേരിട്ടു. കഴിഞ്ഞ നവംബരിലായിരുന്നു പകര്‍പ്പവകാശ ലംഘനം എന്ന പേരില്‍ അമിത്ഷായുടെ അകൗണ്ട് ട്വിറ്റര്‍ ബോക്ക് ചെയ്തത്. എന്നാല്‍ ഉടന്‍ തന്നെ അകൗണ്ട് പുനസ്ഥാപിച്ചതായി സമിതിക്കുമുന്നില്‍ ട്വിറ്റര്‍ പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം ട്വിറ്ററിന്റെ മറുപടികളില്‍ സമിതി അംഗങ്ങള്‍ക്ക് തൃപ്തിയായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ ഫേസ്ബുക്ക് പ്രതിനിധികളോടും സമിതി ചോദ്യം ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :