നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 25041 പോളിങ് സ്‌റ്റേഷനുകള്‍; ഒരു പോളിങ് സ്‌റ്റേഷനില്‍ 1000 വോട്ടര്‍മാര്‍

ശ്രീനു എസ്| Last Modified വെള്ളി, 22 ജനുവരി 2021 (12:53 IST)
നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് നിലവില്‍ 25,041 പോളിംഗ് സ്റ്റേഷനുകളുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 1000 വോട്ടര്‍മാരായിരിക്കും ഒരു പോളിംഗ് സ്റ്റേഷനിലുണ്ടാവുക. 1000ല്‍ കൂടുതല്‍ വരുന്ന പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 15,730 ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകള്‍ കൂടി ക്രമീകരിക്കും. ഇതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആകും.

പുതുക്കിയ വോട്ടര്‍പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും
(www.ceo.kerala.gov.in), താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) മാരില്‍നിന്നും പരിശോധിക്കാവുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :