സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

ശ്രീനു എസ്| Last Modified വെള്ളി, 22 ജനുവരി 2021 (12:03 IST)
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ അഞ്ചുപേരാണ് മരിച്ചത്. തീപിടുത്തം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുള്ളവരെയെല്ലാം രക്ഷിച്ചിരുന്നു. എന്നാല്‍ വിശദമായ പരിശോധനയിലാണ് അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചത്.

വൈദ്യുതി ലൈനിലുണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് പറയുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ മനസെന്നും പരിക്കേറ്റ് ചികിത്സിയിലിരിക്കുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :